---
title: "മാല മോഷ്ടിച്ച പ്രതി പിടിയിൽ "
english_title: "Suspect arrested for stealing necklace"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294959/Suspect arrested for stealing necklace"
published_at: "2025-06-08T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68450b733ce89_Screenshot_20250608_093237_Google.jpg"
keywords: []
---

# മാല മോഷ്ടിച്ച പ്രതി പിടിയിൽ 

> **Lead Summary:** തളിപ്പറമ്പ്: വരഡൂലിലെ ടി.സുലോചനയുടെ മാല കവര്‍ന്ന മോഷ്ടാവ് പിടിയിലായി.സുള്ള്യ സ്വദേശി അബ്ദുള്‍റഹീമിനെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

## Article Content

തളിപ്പറമ്പ്: വരഡൂലിലെ ടി.സുലോചനയുടെ മാല കവര്‍ന്ന മോഷ്ടാവ് പിടിയിലായി.സുള്ള്യ സ്വദേശി അബ്ദുള്‍റഹീമിനെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

ഇയാളുടെ കൂട്ടുപ്രതിക്കായി അന്വേഷണം നടത്തിവരികയാണ്.മെയ്-22 ന് രാവിലെ 9.30 നാണ് സംഭവം നടന്നത്.

കടയില്‍ പോയിവരികയായിരുന്ന സുലോചനയുടെ ഒന്നേകാല്‍ പവന്‍ താലിമാലയാണ് റഹീമും കൂട്ടാളിയും തട്ടിയെടുത്തത്.

വരഡൂല്‍ ക്ഷേത്രത്തിന് സമീപത്തെ പടിക്കലെ വളപ്പില്‍ വീട്ടില്‍ പി.വി.കണ്ണന്റെ ഭാര്യ ടി.സുലോചനയുടെ(64) മാലയാണ് പിടിച്ചുപറിച്ചത്.

സി.സി.ടിവി ദൃശ്യങ്ങളുമായി സൈബര്‍സെല്ലിന്റെ സഹായത്തോടെ

പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച ബൈക്കുകളിലാണ് റഹീമും സംഘവും കേരളത്തിലെത്തി മാലപൊട്ടിക്കല്‍ നടത്തിയിരുന്നത്.നിരവധി കേസുകളിലെ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294959/Suspect arrested for stealing necklace)